Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oscars Ceremonies

ഓ​സ്ക​ർ ച​ട​ങ്ങു​ക​ൾ​ക്ക് ഇ​റാ​ൻ ഡ്രോ​ൺ ഭീ​ഷ​ണി; ക​ന​ത്ത സു​ര​ക്ഷ  

ലോ​സ് ആ​ഞ്ച​ലി​സി​ലെ ഡോ​ൾ​ബി തി​യ​റ്റ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന 98-ാമ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര ച​ട​ങ്ങി​നെ ല​ക്ഷ്യം​വെ​ച്ച് ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി യു​എ​സ്. മാ​ർ​ച്ച് 15-നാ​ണ് ഓ​സ്ക​ർ പ്ര​ഖ്യാ​പ​നം.

യു​എ​സ് വെ​സ്റ്റ് കോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഇ​ത്ത​രം ഭീ​ഷ​ണി​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ഫ്ബി​ഐ ഔ​ദ്യോ​ഗി​ക​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഓ​സ്ക​ർ ച​ട​ങ്ങി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഉ​യ​ർ​ന്ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും ലോ​സ് ആ​ഞ്ച​ലി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

റെ​ഡ് കാ​ർ​പെ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും അ​തീ​വ ര​ഹ​സ്യ​വും ക​ർ​ശ​ന​വു​മാ​യ സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. അ​മേ​രി​ക്ക​ൻ സ​മ​യം മാ​ർ​ച്ച് 15-നാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.​ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്ക് മാ​ർ​ച്ച് 16-ന് ​പു​ല​ർ​ച്ചെ ജി​യോ ഹോ​ട്ട്സ്റ്റാ​ർ വ​ഴി ഈ ​പു​ര​സ്കാ​ര നി​ശ ത​ത്സ​മ​യം കാ​ണാം.

Latest News

Corehub Up